കൽപ്പറ്റ കെഎസ്ആർടിസിയിലെ ഡ്രൈവേയ്സ് വെൽഫയർ ഫോറം
( KDWF) അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മികച്ച ഡ്രൈവർമാരെ ആദരിക്കൽ ചടങ്ങും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്റി
ൻ്റെ കീഴിൽ ഡ്രൈവർമാർക്ക് അപകടരഹിത ഡ്രൈവിംഗിനെ കുറിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരായ സുമേഷ് ടിഎ,റെജി എംവി എന്നിവർ ക്ലാസ് എടുത്തു
അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ സലാമത്ത് ഉദ്ഘാടനം നിർവഹിച്ചു. സംഘത്തിൻ്റെ സെക്രട്ടറിയായി കെഎച്എം ഹാസിഫിനെയും
പ്രസിഡന്റായി ഐ.സിദ്ധിഖിനെയും തെരെഞ്ഞെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







