സംസ്ഥാനത്തെ അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് 50 കോടി അനുവദിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.സാക്ഷരത പരിപാടിക്ക് 20 കോടി നൽകും. ഗ്രാമ വികസനത്തിന് 1868. 32 കോടി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കിതീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







