വയനാട്ടിൽ
ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെ നാളെ (ഫെബ്രുവരി 17 ) വയനാട് ജില്ലയിൽ യൂ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുകയെന്ന് യൂ ഡി എഫ് നേതൃത്വം അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ