എച്ച്‌ഐവി- എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുമായി ആസാം; പിന്നില്‍ മയക്കുമരുന്നെന്ന് മന്ത്രി

എച്ച്‌ഐവി- എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവുമായി ആസാം. മയക്കുമരുന്ന് കുത്തിവയ്പ്പാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ആസാം ആരോഗ്യമന്ത്രി കേശബ് മെഹന്ത പറഞ്ഞു. സര്‍ക്കാരിന്‌റെയും എന്‍ജിഒകളുടെയും സഹായത്തോടെ രോഗബാധിതരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ രോഗികളുടെ വിവരങ്ങളോ അവരെ തിരിച്ചറിയുഊപാന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.

മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമാണ് ഇപ്പോഴത്തെ ഈ വര്‍ധനവിനു പിന്നില്‍. റിപ്പോര്‍ട്ട് അനുസരിച്ച് മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ 50 ശതമാനം ആളുകളും എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ സിബമണി ബോറ എച്ച്‌ഐവി വ്യാപനത്തിന്‌റെ കാര്യം ചോദ്യോത്തര വേളയില്‍ ഉന്നയിച്ചിരുന്നു. കോവിഡ്-19നു ശേഷം എച്ച്‌ഐവി ബോധവല്‍ക്കരണത്തിനായി സംസ്ഥാനം നടത്തിയ ശ്രമങ്ങള്‍ വളരെ കുറവാണെന്ന് സിബമണി പറഞ്ഞു. 2022-നും 23നും ഇടയിലുള്ള ഡേറ്റ പ്രകാരം 89,84,519 പരിശോധനകള്‍ സംസ്ഥാനത്ത് നടത്തിയതില്‍ 31,729 എച്ച്‌ഐവി-എയ്ഡ്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ഡിസംബറില്‍ മാത്രം 9,90,372 പരിശോധനകളില്‍ 5791 കേസുകളാണ് പോസിറ്റീവായത്. അണുബാധകളുടെ കൃത്യമായ വര്‍ധനവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ വൈറസുകള്‍ പകര്‍ന്നതാണ് അടുത്ത കാലയളവിലുണ്ടായ ഈ വര്‍ധനവിനു കാരണമെന്ന് മന്ത്രി പറഞ്ഞു. അനധികൃതമായ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്താന്‍ പരിശോധനകള്‍ വ്യാപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *