സ്വര്‍ണ വില കുത്തനെ താഴേക്ക്; പവന് 1200 രൂപ കുറഞ്ഞു

ദിവസങ്ങളായി കുതിക്കുന്ന സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് ഇടിഞ്ഞു. ചൊവ്വാഴ്ച 1200 രൂപ കുറഞ്ഞ് പവന് 37,680 രൂപയിലെത്തി. ഗ്രാമിനു 4710 രൂപയാണ്. നവംബര്‍ ഒന്നിന് 37,680 രൂപയിലെത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയുണ്ടായിരുന്ന താണ് ഒറ്റയടിക്ക് കുറഞ്ഞത്. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതാണ് സ്വര്‍ണവിലയില്‍ ഇടിവിനു കാരണം. ഡോണള്‍ഡ് ട്രംപ് പരാജയപ്പെടുകയും ജോണ്‍ ബൈഡന്‍ അധികാരത്തിലെത്തുകയും ചെയ്തതോടെ സമ്പദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപോര്‍ട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയതെന്നാണു വിലയിരുത്തല്‍. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു.

ഈ ഡിവൈസുകളിൽ ഗുരുതരമായ സുരക്ഷാ ഭീഷണി; വാട്‌സ്ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ്

അംഗ സമാശ്വാസ നിധി വിതരണം ചെയ്തു.

കൽപ്പറ്റ: സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക ദുരിതങ്ങൾ എന്നിവയുണ്ടാകുമ്പോൾ ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സഹകരണ വകുപ്പ് മുഖേനെ നടപ്പാക്കുന്ന പദ്ധതിയായ സഹകരണ അംഗ സമാശ്വാസ നിധി പ്രകാരം

ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ അണക്കെട്ടിൽ അപ്പർ റൂൾ ലെവൽ 775 മീറ്ററിൽ കൂടുതലായാൽ നാളെ(സെപ്റ്റംബർ 4) രാവിലെ ഒൻപതിന് ഷട്ടർ തുറക്കും. സ്‌പിൽവെ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണം ബെംഗളൂരുവിലേക്കും നീളുന്നതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ

ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയിൽ വില കുറച്ചു.

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയിൽ വില കുറച്ചു. ബാരലിന് നാല് ഡോളർ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ

യാത്രക്കാരൻ മതമുദ്രാവാക്യം വിളിയ്ക്കാൻ പ്രേരിപ്പിച്ചെന്ന് എയർ ഹോസ്റ്റസിന്റെ പരാതി, വിമാനം മൂന്ന് മണിക്കൂർ വൈകി

കൊൽക്കത്ത: ദില്ലി-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും ഒരു യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. തുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി. വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് ആവശ്യപ്പെടുകയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.