കൽപ്പറ്റ: സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക ദുരിതങ്ങൾ എന്നിവയുണ്ടാകുമ്പോൾ ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സഹകരണ വകുപ്പ് മുഖേനെ നടപ്പാക്കുന്ന പദ്ധതിയായ സഹകരണ അംഗ സമാശ്വാസ നിധി
പ്രകാരം വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗമായ ഷാഹുൽ ഹമീദിന് ചികിത്സാ സഹായ ആനുകൂല്യം ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ വിതരണം ചെയ്തു. സെക്രട്ടറി എ.നൗഷാദ്, അസി.സെക്രട്ടറി ശ്യാംജിത് എ.എച്, കെ. സന്തോഷ് കുമാർ, ദിവ്യ രവി എന്നിവർ സംബന്ധിച്ചു.

റേഷൻ കടകൾ നാളെ തുറക്കും
റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്