പടിഞ്ഞാറത്തറ:
ബാണാസുരസാഗര്‍ അണക്കെട്ടിൽ അപ്പർ റൂൾ ലെവൽ 775 മീറ്ററിൽ കൂടുതലായാൽ നാളെ(സെപ്റ്റംബർ 4) രാവിലെ ഒൻപതിന് ഷട്ടർ തുറക്കും. സ്‌പിൽവെ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള