കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 23 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വിവിധ അംഗൻവാടികൾക്ക് കളി ഉപകരണങ്ങൾ വിതരണം ചെയ്തു. പന്തിപ്പൊയിൽ അംഗൻവാടിയുടെ കളി ഉപകരണ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്മ കെ കെ നിർവഹിച്ചു. ചടങ്ങിൽ പോക്കർ ഹാജി, സി.ടി അബ്ദുള്ള, കെ രവീന്ദ്രൻ, മുഹമ്മദ് പോള,സൂപ്പർവൈസർ മൈമൂന ടീച്ചർ മറ്റ് പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്