കണിയാമ്പറ്റ സ്വദേശികളായ 20 പേർ, മുട്ടിൽ, പനമരം 11 പേർ വീതം, വൈത്തിരി 10 പേർ, പടിഞ്ഞാറത്തറ 9 പേർ, മേപ്പാടി 8 പേർ, നൂൽപ്പുഴ 7 പേർ, മാനന്തവാടി, വെള്ളമുണ്ട 6 പേർ വീതം ,പൊഴുതന 4 പേർ, കൽപ്പറ്റ, പുൽപ്പള്ളി, ബത്തേരി 3 പേർ വീതം, എടവക 2 പേർ, അമ്പലവയൽ, മീനങ്ങാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഒക്ടോബർ 29ന് ബാംഗ്ലൂരിൽ നിന്ന് വന്ന മേപ്പാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ, ഒക്ടോബർ 31ന് ഗുജറാത്തിൽ നിന്ന് വന്ന മുട്ടിൽ സ്വദേശികളായ രണ്ടുപേർ, നവംബർ മൂന്നിന് ബാംഗ്ലൂരിൽ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശി, നവംബർ ഒന്നിന് ഗോവയിൽനിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികളായ രണ്ടു പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധിതരായത്.