ഗൂഗിള്‍ മാപ്പ് നോക്കി കാമുകിയെ തേടിയെത്തിയ കാമുകന്‍ എത്തിപ്പെട്ടത് പോലീസിന്‍റെ മുന്നിൽ.

പയ്യന്നൂര്‍ : നീലേശ്വരത്തുള്ള പത്തൊമ്ബതുകാരന്‍ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകനെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാന്‍ വയ്യ. ഒടുവില്‍ ബൈക്കില്‍ അര്‍ദ്ധരാത്രി പൊടിമീശക്കാരന്‍ കാമുകന്‍ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. വീടു കണ്ടുപിടിക്കാന്‍ പ്രിയതമന് പെണ്‍കുട്ടി വാട്സാപ്പില്‍ കറണ്ട് ലൊക്കേഷന്‍ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഒളവറയിലെ കാമുകിയുടെ വീട്ടിലേക്കു തിരിച്ചു.

ഏകദേശം പന്ത്രണ്ടരയോടെ യുവാവ് പയ്യന്നൂര്‍ വഴി ഒളവറയിലെത്തി. കൃത്യമായി അവിടെവരെ കൊണ്ടെത്തിച്ചു എന്നു പറയുന്നതാകും ശരി. എന്നാല്‍ പിന്നീടുള്ള വഴിയാണ് പ്രശ്നം.പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയാനാകാതെ കുഴങ്ങിനില്‍ക്കുകയായിരുന്നു നമ്മുടെ കഥാനായകന്‍. പെട്ടെന്നാണ് അവിടേക്ക് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ് സംഘമെത്തിയത്. പയ്യന്നൂര്‍ എസ്‌ഐ രാജീവനും സംഘവുമായിരുന്നു അത്. പാതിരാത്രിയില്‍ പൊലീസിനെ കണ്ടതോടെ പയ്യന്‍ പരുങ്ങി. ഇതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെ കാര്യം എന്ന ചോദ്യം ‘കാമുകനെ’ വെട്ടിലാക്കി. ബന്ധുവിന്‍റെ വീട്ടില്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചുമറിച്ചുമുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ അവന്‍ എല്ലാ സത്യവും വെളിപ്പെടുത്തി. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് നേരില്‍ കാണാനെത്തിയതെന്നും യുവാവ് പറഞ്ഞു. –

കാമുകിയെ തേടിയെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അധികം വൈകിയില്ല, ഏകദേശം 1.45 ആയപ്പോള്‍ യുവാവിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. ഫോണെടുത്തത് പൊലീസ്, അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്ബ് തന്നെ പെണ്‍കുട്ടി, പ്രണയപരവശയായി, താന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണെന്നും, എവിടെയെത്തിയെന്നും ചോദിച്ചു. പൊലീസ് തല്‍ക്കാലം മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടാക്കി. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു.

പിന്നീട് യുവാവിനെ ഏറെനേരം ഉപദേശിച്ച പൊലീസ് നേരം പുലര്‍ന്നതോടെ വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനിടെ യുവാവിന്‍റെ വീട്ടില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്‍റെ ഫോണ്‍ പൊലീസ് വാങ്ങിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.