ഒറ്റ ഫ്രെയിമിൽ രണ്ട് ലേഡീ സൂപ്പർസ്റ്റാറുകൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

താരങ്ങൾ തമ്മിലുള്ള സൗഹൃദവും അവരൊന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സൂപ്പർസ്റ്റാർ താരപദവിയിൽ നിൽക്കുന്ന മലയാളത്തിൻ്റെ അഭിമാനതാരങ്ങളായ രണ്ടു നടിമാരാണ് മഞ്ജു വാര്യരും നയൻതാരയും. ഇരുവരും തമ്മിൽ ഊഷ്മളമായൊരു ആത്മബന്ധം പങ്കിടുന്നുണ്ട്. എന്റെ സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു നയൻതാരയെ വിളിക്കുന്നത്.

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാന് ആശംസകൾ നേർന്നും പിറന്നാൾ ആശംസകൾ നേർന്നുമൊക്കെ മഞ്ജുവാര്യർ ഇടയ്ക്ക് ഇൻസ്റ്റഗ്രാം സ്റ്റോറീസ് പങ്കുവയ്ക്കാറുണ്ട്.വനിതാദിനത്തിൽ മഞ്ജു പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രമാണ് മഞ്ജുവാര്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“നമ്മുടെയെല്ലാം ഉള്ളിൽ

അത്ഭുതകരമായ ഒരു സ്ത്രീ ഉണ്ട്. എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്,” എന്നാണ് മഞ്ജു കുറിച്ചത്. വനിതാദിനത്തിൽ ഇതിലും മികച്ചൊരു ഫ്രെയിം കാണാൻ കിട്ടില്ലെന്നാണ് ആരാധകരുടെ കമൻ്റ്.”ഈ പടം കണ്ട് ഒരുപാട് സന്തോഷം തോന്നുന്നു, കേരളത്തിന്റെ താരറാണികൾ,” എന്നാണ് മറ്റൊരു കമന്റ്.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബി.എഡ് ഫിസിക്കല്‍ സയന്‍സ് (ഇ.ഡബ്ല്യൂ.എസ്)വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ – 9605974988,

മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറം: മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്‌ ആണ് സസ്‌പെൻഡ്

ട്യൂട്ടര്‍ – ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു.

ഗവ/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2025 – 2027 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ /എയ്ഡഡ് /സ്വാശ്രയം എന്നിവയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോമും മറ്റു വിവരങ്ങളും https://www.education.kerala.gov.in ല്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.