ഗൂഗിൾ പേയും, ഫോൺ പേയും പൂട്ടുമോ? യുപിഐയിൽ പുതു വിപ്ലവത്തിന് ഒരുങ്ങി ജിയോ പേ

ഇന്ത്യയിൽ ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾക്ക് വലിയ ആരാധകരുണ്ട്. നമ്മളിൽ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിടാൻ പോവുകയാണ് റിലയൻസ് സിഇഒ മുകേഷ് അംബാനി. നിലവിൽ യുപിഐ മേഖലയിൽ വലിയ ആധിപത്യം നടക്കുന്നുണ്ടെങ്കിലും, നേട്ടമുണ്ടാക്കുന്നത് അന്താരാഷ്ട്ര കമ്ബനികളാണ്.

നേരത്തെ തന്നെ എൻപിസിഐയൊക്കെ അത് ചൂണ്ടിക്കാണിക്കുന്നതാണ്. ഇന്ത്യൻ സർക്കാർ വിദേശ യുപിഐകള നിയന്ത്രിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം അംബാനിയുടെ ജിയോ പുതിയതായി യുപിഐ ആരംഭിക്കാൻ പോവുകയാണ്. വിദേശ കമ്ബനികളുടെ എല്ലാം ആധിപത്യം ഇതോടെ അവസാനിക്കാൻ വരെ ഈ നീക്കം വഴിയൊരുക്കിയേക്കും.

ജിയോ നേരത്തെ ടെലികോം മേഖലയിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കമ്ബനിയാണ്. ജിയോ വരുന്നത് വരെ ടെലികോം മേഖലയിൽ കമ്ബനികളെല്ലാം വൻ തുക തന്നെ റീച്ചാർജുകൾക്ക് ഈടാക്കിയിരുന്നു. എന്നാൽ കിടിലൻ ഓഫറുകളും, ചുരുങ്ങിയ ചെലവിൽ കൂടുതൽ കാര്യങ്ങളും വരെ റീച്ചാർജിൽ ഉൾപ്പെടുത്തിയതോടെ ജിയോ അതിവേഗത്തിലാണ് വളർന്നത്.ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സർവീസാണ് ജിയോയുടേത്. 44 മില്യൺ യൂസർമാരിൽ അധികം ജിയോയ്ക്കുണ്ട്. ഇതെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ട് ജിയോ സാധ്യമാക്കിയെടുത്തതാണ്.

ലോഞ്ച് ചെയ്യാൻ പോകുന്നത്.യുപിഐ പേമെന്റ് മാർക്കറ്റിലേക്കാണ് ജിയോ വരാൻ ഒരുങ്ങുന്നത്. ജിയോ സൗണ്ട്ബോക്സ് റീട്ടെയിൽ സ്റ്റോറുകളിലെ പേമെന്റുകളെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കുമെന്നാണ് സൂചന. ജിയോ സൗണ്ട് ബോക്സ‌് പേടിഎമ്മിന്റെ സൗണ്ട്ബോക്സ്‌സിന് സമാനമാണിത്. യുപിഐ സർവിസുകൾ വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് നിലവിൽ എടുത്തിരിക്കുന്നത്.ജിയോ പേ ആപ്പുമായി സഹകരിച്ചാണ് സൗണ്ട്ബോക്സ്‌സ് ടെക്നോളജി കൊണ്ടുവരുന്നത്. നിലവിൽ ഇതിന്റെ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണാർത്ഥത്തിൽ ഇവ ഉപയോഗിക്കുന്നതാണ് തുടക്കം.

വൈകാതെ നിരവധി കടകളിൽ സൗണ്ട്ബോക്‌സിനെ ലോഞ്ച് ചെയ്യും. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളെ വെല്ലുവിളിക്കാൻ തന്നെയാണ് ജിയോയുടെ നീക്കം. പേടിഎം പേമെന്റ് ബാങ്ക് വൻ പ്രതിസന്ധിയിൽ നിൽക്കുന്നത് മുതലെടുക്കാൻ കൂടിയാണ് ജിയോയുടെ ശ്രമം. നിലവിൽ പേടിഎമ്മിന്റെ യുപിഐ സേവനങ്ങൾക്ക് ആർബിഐ തടസ്സങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ജിയോ അവരുടെ മാർക്കറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുപിഐ സർവീസുകൾ ലോഞ്ച് ചെയ്യുന്നത്.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.