കരുണാകരൻ സർക്കാർ ആടിയുലഞ്ഞ രാഷ്ട്രീയ വിവാദം; കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് നരനായാട്ട് : ദിലീപ് നായകനായി എത്തിയ തങ്കമണിക്ക് പ്രചോദനമായ യഥാർത്ഥ സംഭവ കഥ .

1980-കളിൽ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ബസ് റൂട്ടുമായി ബന്ധപ്പെട്ട് നടന്ന ചെറിയൊരു തർക്കം കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കി. കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരതകളിലൊന്നായിരുന്നു തങ്കമണി സംഭവം. ഇടുക്കി കാമാക്ഷിയിലെ ഒരു ഗ്രാമത്തിൽ നടന്ന തർക്കം, അന്നത്തെ കരുണാകരൻ സർക്കാരിനെ പോലും പിടിച്ചുലച്ച വിവാദമായി. ഈ സംഭവത്തെ അധികരിച്ച് രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രമാണ് തങ്കമണി.

1986 ഒക്ടോബർ 21-ന് ഇടുക്കിയിലെ കട്ടപ്പന-തങ്കുമണി റൂട്ടിൽ സർവീസ് നടത്തിയിരുന്ന എലൈറ്റ് എന്ന ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ റൂട്ടിനെച്ചൊല്ലി ഒരു തർക്കം നടക്കുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട എന്ന സ്ഥലം കഴിയുമ്‌ബോൾ ആളുകളെ ഇറക്കിവിടും. എന്നാൽ തങ്കമണി വരെയുള്ള പണം വാങ്ങുകയും ചെയ്യും. ഇത് ഒരു വിദ്യാർത്ഥി

ചോദ്യംചെയ്തതായിരുന്നു തർക്കത്തിന്

കാരണം. വിദ്യാർത്ഥിക്ക്

മർദനമേറ്റതോടെ

പ്രതിഷേധവുമായെത്തിയ നാട്ടുകാർ

പിറ്റേന്ന് ബസ് പിടിച്ചെടുക്കുകയും

തങ്കമണിയിലേക്ക് സർവീസ് നടത്തുകയും ചെയ്‌തു. ഇതിനേത്തുടർന്നുണ്ടായ സംഘർഷവും പോലീസ് വെടിവെപ്പും കേരളത്തെ പിടിച്ചുകുലുക്കി. വെടിവെപ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ കൊല്ലപ്പെട്ടു.

തങ്കമണി സംഭവത്തിൽ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ജനങ്ങൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പന്ത്രണ്ട് ദിവസം കൊണ്ട് മുന്നൂറ് കിലോമീറ്റർ കാൽനട മാർച്ച് നടത്തിയാണ് തങ്കമണിയിലെ ജനങ്ങൾ ഗവർണർ പി

രാമചന്ദ്രനെ കാണാനായി തലസ്ഥാനത്തെത്തിയത്. കോഴിമല

അവറാച്ചന്റെ ശവകുടിരത്തിൽ നിന്നായിരുന്നു 25 അംഗ സംഘത്തിന്റെ കാൽനട യാത്ര ആരംഭിച്ചത്. അത്

തലസ്ഥാനത്തെത്തിയപ്പോൾ സ്ത്രീകളും വിദ്യാർഥികളുമുൾപ്പെടെ നൂറുകണക്കിന്

പേർ അതിലേക്ക് അണിചേർന്നു.

1987ലെ നിയമസഭാ തിരഞ്ഞെടുപ്പ്

നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു തങ്കമണി സംഭവം നടന്നത്. തങ്കമണി സംഭവത്തിൽ

പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി അന്ന് സർക്കാർ തന്നെ

തുറന്നുസമ്മതിച്ചിരുന്നു. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം തങ്കമണി സംഭവം

സർക്കാരിനെതിരെയുള്ള ആയുധമാക്കി. അന്ന് യുഡിഎഫിന് വേണ്ടി പ്രധാനമന്ത്രി

രാജീവ് ഗാന്ധി അടക്കമുള്ളവർ കേരളത്തിലെത്തിയിരുന്നു. എന്നാൽ ആ പ്രചാരണങ്ങൾക്കൊന്നും

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ഫലമോ, സർക്കാർ താഴെ

ഈ സംഭവങ്ങളെ അന്നത്തെ പോലീസ്

വേട്ടയുടെ ഇരയാകേണ്ടിവന്ന ഒരാളുടെ വീക്ഷണകോണിൽ അവതരിപ്പിക്കുകയാണ് തങ്കമണിയിലൂടെ

രതീഷ് രഘുനന്ദൻ. തങ്കമണി സംഭവത്തെ അതേപടി

ആവിഷ്കരിക്കുകയല്ല ചിത്രത്തിൽ

ചെയ്തിരിക്കുന്നത്. മറ്റു ചില സംഭവവികാസങ്ങളുടെ പശ്ചാത്തലമാണ്

സിനിമയിലെത്തുമ്ബോൾ തങ്കമണിയിലെ നരനായാട്ട്.

അതേസമയം യഥാർത്ഥ സംഭവത്തിന്റെ

തീവ്രത ചോരുന്നുമില്ല എന്നിടത്താണ് രതീഷ് രഘുനന്ദൻ എന്ന സംവിധായകന്റെ വിജയം.

സൗഹൃദവും പ്രതികാരവും പ്രണയവും

കുടുംബബന്ധങ്ങളും അധികാരക്കൊതിയും രാഷ്ട്രീയ

കരുനീക്കങ്ങളുമെല്ലാം തങ്കമണി പ്രേക്ഷകന് മുന്നിലെത്തിക്കുന്നു. സർക്കാരിനെ താഴെയിടാൻ പ്രതിപക്ഷം

തങ്കമണി സംഭവത്തെ എങ്ങനെ ഉപയോഗിച്ചു എന്നും ചിത്രം

കാട്ടിത്തരുന്നുണ്ട്. ഒരു കുറ്റാന്വേഷണ കഥ സമാന്തരമായി പോകുന്നുണ്ടെങ്കിലും തങ്കമണി ബസ് കത്തിക്കലും

തുടർസംഭവങ്ങളുംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 1986-ൽ

ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമം അശാന്തിയിലമർന്നത് എങ്ങനെയെന്ന് അത്രമേൽ ഭികരമായിത്തന്നെ

ആവിഷ്‌കരിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.

ആബേൽ ജോഷ്വാ മാത്തൻ എന്ന

കഥാപാത്രമായി രണ്ട് ലുക്കിലാണ് ദിലീപ് എത്തുന്നത്. അർപ്പിത ഐ.പി.എസ്

എന്ന പോലീസ് ഉദ്യോഗസ്ഥയായി

പ്രണിതാ സുഭാഷ് ചിത്രത്തിൽ

നിറഞ്ഞുനിൽക്കുന്നു. അനിതയായി നീതാ പിള്ളയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോൺ വിജയ്, സമ്‌ബത്ത് റാം, മനോജ് കെ ജയൻ, കോട്ടയം രമേഷ്, ജെയിംസ് ഏലിയാ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, അജ്‌മൽ അമീർ, മാളവികാ മോഹൻ തുടങ്ങിയവരും അവരവരുടെ

കഥാപാത്രങ്ങൾ ഭംഗിയാക്കി.

മനോജ് പിള്ളയുടെ ഛായാഗ്രഹണവും വില്യം ഫ്രാൻസിസിന്റെ സംഗീതവും

ചിത്രത്തിന് ഊർജമേകുന്നുണ്ട്. ഗാനങ്ങളിൽ പെണ്ണിൻ്റെ പേരല്ല തങ്കുമണി എന്ന ഗാനത്തിനാണ് മുൻതൂക്കം.

സംഗീതമായും പശ്ചാത്തലസംഗീതമായും

പലയിടങ്ങളിലായി ഗാനം

കടന്നുവരുന്നുണ്ട്. തങ്കമണിയിൽ നടന്ന

സംഭവങ്ങളുടെ തുടർച്ചയും ചിത്രത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരു

സർക്കാരിനെത്തന്നെ വീഴ്ത്താൻ

ഇടയാക്കിയെന്നത് ഒരുവശം.

അതിലപ്പുറം ആ സംഭവത്തിനുശേഷം

തങ്കമണിയെന്ന നാടിനെ മറ്റുനാട്ടുകാർ എങ്ങനെ നോക്കിക്കണ്ടുവെന്നും

അത്തരമൊരു സാഹചര്യത്തിൽനിന്ന്

തങ്കമണി എന്ന ഇടുക്കിയിലെ

മലയോരഗ്രാമം എങ്ങനെ പുറത്തുകടന്നു

എന്നും ചിത്രം തുറന്നുകാട്ടുന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.