ഐപിഎല്‍ വീണ്ടും കടലിനക്കരെയ്ക്ക്? താരങ്ങള്‍ക്ക് ടീമുകളുടെ നിര്‍ദേശം! രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് വേദിയാവുക യുഎഇ

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

ലോക്‌സഭ ഇലക്ഷന്‍ നടക്കാനിരിക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവരാത്തത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ഐപിഎഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്നുള്ളതാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് ഐപിഎല്‍ കടല്‍ കടക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ഐപിഎല്‍ 2024 – മത്സരക്രമം

(ടീമുകള്‍, തീയതി, സമയം, വേദി എന്ന ക്രമത്തില്‍)

ചെന്നൈ സൂപ്പര്‍ കിംഗ്സ് – റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, മാര്‍ച്ച് 22, 6:30, ചെന്നൈ

പഞ്ചാബ് കിംഗ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 23, 2:30, മൊഹാലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ്, മാര്‍ച്ച് 23, 6:30, കൊല്‍ക്കത്ത

രാജസ്ഥാന്‍ റോയല്‍സ് – ലക്നൗ സൂപ്പര്‍ ജയന്റ്സ്, മാര്‍ച്ച് 24, 2:30, ജയ്പൂര്‍

ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 24, 6:30, അഹമ്മദാബാദ്

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- പഞ്ചാബ് കിംഗ്സ്, മാര്‍ച്ച് 25, 6:30, ബെംഗളൂരു

ചെന്നൈ സൂപ്പര്‍ കിംഗ്സ് – ഗുജറാത്ത് ടൈറ്റന്‍സ്, മാര്‍ച്ച് 26, 6:30, ചെന്നൈ

സണ്‍റൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 27, 6:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 28, 6:30, ജയ്പൂര്‍

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മാര്‍ച്ച് 29, 6:30, ബെംഗളൂരു

ലക്നൗ സൂപ്പര്‍ ജയന്റ്സ് – പഞ്ചാബ് കിംഗ്സ്, മാര്‍ച്ച് 30, 6:30, ലക്നൗ

ഗുജറാത്ത് ടൈറ്റന്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ്, മാര്‍ച്ച് 31, 2:30, അഹമ്മദാബാദ്

ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ്, മാര്‍ച്ച് 31, 6:30, വിശാഖപട്ടണം

മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍സ്, ഏപ്രില്‍ 1, 6:30, മുംബൈ

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ – ലക്നൗ സൂപ്പര്‍ ജയന്റ്സ്, ഏപ്രില്‍ 2, 6:30, ബെംഗളൂരു

ഡല്‍ഹി ക്യാപിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഏപ്രില്‍ 3, 6:30, വിശാഖപട്ടണം

ഗുജറാത്ത് ടൈറ്റന്‍സ് – പഞ്ചാബ് കിംഗ്സ്, ഏപ്രില്‍ 4, 6:30, അഹമ്മദാബാദ്

സണ്‍റൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പര്‍ കിങ്സ്, ഏപ്രില്‍ 5, 6:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഏപ്രില്‍ 6, 6:30, ജയ്പൂര്‍

മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ്, ഏപ്രില്‍ 7, 2:30, മുംബൈ

ലക്നൗ സൂപ്പര്‍ ജയന്റ്സ് – ഗുജറാത്ത് ടൈറ്റന്‍സ്, ഏപ്രില്‍ 7, 6:30, ലക്നൗ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.