ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ നടത്തിയ ഗവേഷണ പ്രബന്ധം ജില്ലാ കളക്ടര്‍ ഡോ രോണു രാജ് ഡയറ്റ് അധ്യാപകന്‍ ഡോ. മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കളക്ടറുടെ ചേബറില്‍ നടന്ന പരിപാടിയില്‍ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ സജി, പ്രോഗ്രാം പരിശീലക സി.ആര്‍ ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്