കുടുംബശ്രീ വയനാട് ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ വള്ളിയൂർക്കാവ് എക്സിബിഷൻ ഹാളിൽ കുടുംബശ്രീ ഉൽപ്പന്ന പ്രദർശന വിപണനമേള ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കുന്ന അച്ചാറുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുകൾ തുടങ്ങിയവ വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ മേള ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത്, ബ്ലോക്ക് കോർഡിനേറ്റർമാരായ അതുല്യ, ടെനി,വിദ്യമോൾ,മെൻ്റർ കലേഷ് എന്നിവർ സംസാരിച്ചു

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്