ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ് നാഷ്ണല്‍ ആയുഷ് മിഷന്റെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായി ആയുര്‍വേദ, സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. നാളെ (മാര്‍ച്ച് 23) രാവിലെ 9 മുതല്‍ സിദ്ധ മെഡിക്കല്‍ ക്യാമ്പും നാഡീ പരിരക്ഷയും ഉണ്ടായിരിക്കും. മാര്‍ച്ച് 25 രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ താഴെക്കാവിലെ ഓപ്പണ്‍ സ്റ്റേജില്‍ ആയുര്‍വ്വേദ മള്‍ട്ടിസ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ ബാലരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം, നേത്രരോഗം, ജനറല്‍ -മെഡിസിന്‍, മാനസികാരോഗ്യം, മര്‍മ്മ ചികിത്സ, ജീവിതശൈലീ രോഗം തുടങ്ങിയ സ്പെഷ്യാലിറ്റികളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. വളര്‍ച്ചാ വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ ആയുര്‍സ്പര്‍ശം സ്പെഷ്യല്‍ ഒ പി -യും അരിവാള്‍ രോഗ സ്പെഷ്യല്‍ ഒ.പി യും ക്യാമ്പില്‍ ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്