തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് നാമനിര്‍ദ്ദേശക പത്രികകളോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ ഒരു ഫോട്ടോ കൂടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ഫോട്ടോയുടെ മറുഭാഗത്ത് സ്ഥാനാര്‍ത്ഥിയുടെ ഒപ്പ് രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. കളറോ ബ്ലാക്ക് ആന്‍ഡ് വൈറ്റോ ആകാം. 2 സെ.മീ X 2.5 സെ.മീ വലിപ്പത്തിലുള്ള സ്റ്റാമ്പ് ഫോട്ടോ നേരിട്ട് ക്യാമറയെ അഭിമുഖീകരിക്കുന്ന രീതിയിലുള്ളതായിരിക്കണം. യൂണിഫോം ധരിച്ചുകൊണ്ടോ, തൊപ്പി, ഇരുണ്ട ഗ്ലാസ്സ് മുതലായവ വെച്ച് കൊണ്ടോ എടുത്തിട്ടുള്ള ഫോട്ടോ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







