ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം ജലം കാലാവസ്ഥ ദിനാചരണം കുപ്പമുടി പുഴയോരത്ത് സംഘടിപ്പിച്ചു. ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.വനിത ദിനാചരണത്തിന്റെ ഭാഗമായി മികച്ച വനിത സംരംഭകരെ ആദരിച്ചു. മഞ്ജു,സിനി ഷാജി,സോഫി ഷിജു എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നായി എല്ലാവർക്കും പുഴുക്കും നൽകി.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ റെഡ് അലേർട്ട്, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ,