ലോക്സഭാ തെരഞ്ഞെടുപ്പ്ഭിന്നശേഷി സൗഹൃദമാക്കാന്‍ ‘സക്ഷം’ മൊബൈല്‍ ആപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ ആവിഷ്‌കരിച്ച ‘സക്ഷം’ മൊബൈല്‍ ആപ്പിലൂടെ വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാര്‍ക്ക് പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റർ ചെയ്യുന്നത് ഉള്‍പ്പെടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ സക്ഷം ആപ്പില്‍ ലഭ്യമാണ്. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ആപ്പ് മുഖേന സേവനം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷന്‍, സൗകര്യങ്ങള്‍, തിരയുക, വിവരവും പരാതിയും എന്നിങ്ങനെ നാല് വിഭാഗങ്ങളായി സേവനങ്ങൾ ലഭിക്കും. രജിസ്ട്രേഷന്‍ ടാബിന് കീഴില്‍ പുതിയ വോട്ടര്‍ രജിസ്ട്രേഷന്‍, തിരുത്തല്‍, മൈഗ്രേഷന്‍ റദ്ദാക്കല്‍, ആധാര്‍ അപ്‌ഡേഷന്‍ എന്നിവയുടെ സ്റ്റാറ്റസ് ട്രാക്കിംഗ് എന്നിവ ലഭിക്കും. സൗകര്യങ്ങള്‍ എന്ന ടാബില്‍ വോട്ടര്‍ക്ക് ലഭ്യമാവുന്ന വിവിധ സേവനങ്ങള്‍, ആവശ്യമെങ്കിൽ പോളിങ് ബൂത്തില്‍ വീല്‍ ചെയറുകള്‍ സഹായം, ബൂത്ത് തിരഞ്ഞെടുക്കൽ എന്നിവയ്ക്ക് അവസരമുണ്ട്. തിരയുക എന്ന ടാബില്‍ വോട്ടര്‍ പട്ടികയില്‍ പേര്, പോളിങ് സ്റ്റേഷന്‍, സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിയും. പരാതി – വിവരങ്ങള്‍ എന്ന ടാബ് മുഖേന പരാതി രജിസ്റ്റര്‍ ചെയ്യല്‍, വീഡിയോ, ലേഖനങ്ങള്‍ കാണാനും വിവരങ്ങള്‍ കണ്ടെത്താനും സാധിക്കും. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകള്‍ ലഭ്യമാണ്.

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാഹിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍. തലശ്ശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശിയായ പി.കെ. റുബൈദയാണ് പിടിയിലായത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മാഹിയില്‍ പാലം ഭാഗത്ത്

എറണാകുളത്ത് 12.8 ലക്ഷം രൂപ മുടക്കിയെടുത്ത 7777 നമ്പരുള്ള കാറിന് റോഡ് ടാക്സ് ആയി അടച്ചത് 2.69 കോടി; ഇനി KL 07 DG 7777 നമ്പരുമായി കുതിക്കുക റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ്

എറണാകുളം ആർടി ഓഫീസിന് രജിസ്ട്രേഷനിലൂടെ റെക്കോഡ് തുക സമ്മാനിച്ച ആഡംബര കാർ ലക്ഷങ്ങള്‍ കൊടുത്ത് ‘7777’ നമ്പറും സ്വന്തമാക്കി. റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറാണ് കെഎല്‍ 07 ഡിജി 7777

മികച്ച നിക്ഷേപം ഏത് ഫിക്സഡ് ഡെപ്പോസിറ്റോ, മ്യൂച്ചൽ ഫണ്ടോ? ഗുണദോഷങ്ങൾ…

സാമ്ബത്തികമായി മുന്നേറുക എന്നത് ഏവരുടേയും സ്വപ്‌നമാണ്. ഇതിനായി കഠിനാധ്വാനം ചെയ്യുന്നവരും കുറുക്കുവഴി പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.ചിലര്‍ വിജയിക്കുമെങ്കിലും ഭൂരിഭാഗം പേരും പരാജയപ്പെടുകയാണ് പതിവ്. കൃത്യമായ പദ്ധതിയോ നിക്ഷേപങ്ങളോ ഇല്ലാത്തതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. നിക്ഷേപിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.