കൽപ്പറ്റ: ജില്ലയിലെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന പരിശീലന പദ്ധതി സംഘടിപ്പിക്കുമെന്ന് ജെസിഐ.
ജെസിഐ കൽപ്പറ്റ ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റായി ശിഖ നിധിൻ, സെക്രട്ടറി സംഗീത സിജി എന്നിവർ സ്ഥാനമേറ്റു. ചടങ്ങിൽ
ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു, ബീന സുരേഷ്,സമീർ, ശ്രീജിത്ത് ടി എൻ, ഡോ.ഷാനവാസ് പള്ളിയാൽ, അനൂപ് കെ , സജീഷ് കുമാർ, ജയൻ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.