തദ്ദേശസ്വയം ഭരണവകുപ്പ്, ആര്‍.ജി.എസ്.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് അഗ്‌നി സുരക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഓഫീസില്‍ നടന്ന പരിശീലനം തദ്ദേശസ്വയം ഭരണ വകുപ്പ് പ്രൊജക്ട് ഡയറക്ടര്‍ സി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. ഓരോ പഞ്ചായത്തില്‍ നിന്നും മൂന്ന് ഹരിതകര്‍മ്മ സേന അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി ഷറഫുദ്ദീന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ബഷീര്‍, ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്‌പേര്‍ട്ട് കെ.ആര്‍ ശരത്, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ കെ.കെ പ്രവീണ, കെ.ആര്‍ രജിത എന്നിവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്