ഭാര്യയും ഭർത്താവും മരിച്ചനിലയിൽ.നീർവാരം നെല്ലിക്കുനി കോളനിയിൽ ഗോപികൃഷ്ണ്‌ണൻ(21)ഭാര്യവൃന്ദ (19)എന്നിവരാണ് മരിച്ചത് .വൃന്ദയെ കൊലപ്പെടുത്തിയശേഷം ഗോപി ആത്മഹത്യ ചെയ്തെന്നാണ് പ്രഥമിക നിഗമനം.ഗോപി കൃഷ്‌ണനെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലും വൃന്ദയെ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







