റോഡിൽ വരച്ചിരിക്കുന്ന ഈ വരകളുടെ അർത്ഥം അറിയുക; ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ ശിക്ഷ:

റോഡിലെ വരകള്‍ പലപ്പോഴും എന്തിനാണെന്ന് പലപ്പോഴും ആളുകള്‍ക്ക് അറിയില്ല. മഞ്ഞ വരകളായും, വെള്ള വരകളായും ഇവ എപ്പോഴും റോഡിലുണ്ടാവും. എന്താണ് ഇവയുടെ ഉദ്ദേശം? പരിശോധിക്കാം. ഇടുങ്ങിയ റോഡുകളിലും പാലങ്ങളികും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാൻ (ഓവർടേക്ക് ചെയ്യാൻ) ശ്രമിക്കുന്നത് അപകടകരമാണ്.

മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈൻ വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്ബോള്‍ ഈ മഞ്ഞ വരകള്‍ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല.

അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാർക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേർന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോർഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈൻ ബോർഡും ഉണ്ടാകും. ഇവിടെ വാഹനങ്ങള്‍ നിർത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്.

അതിനാല്‍ ഈ റോഡ്‌ മാർക്കിങ്ങുകള്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ചല്ലാനുകള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച്‌ വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.