ഉഷ്ണം സഹിക്കാനാകാത്ത സാഹചര്യത്തില്‍ അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ കേരള ബാർ കൗണ്‍സിലിന് കത്ത് നല്‍കി. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും കറുത്ത കോട്ടും അതിന് മുകളില്‍ കറുത്ത ഗൗണുമാണ് അഭിഭാഷകരുടെ ഡ്രസ് കോഡ്.
വേനല്‍ക്കാലത്ത് തീരെ അനുയോജ്യമല്ല കുറത്ത വസ്ത്രങ്ങള്‍. എന്നാല്‍ കറുത്ത കോട്ടിന് പുറമേ കറുത്ത ഗൗണും കൂടി ധരിക്കേണ്ടി വരുന്ന അഭിഭാഷകർ കോടതി മുറികളില്‍ ഉരുകിയൊലിക്കുകയാണ്. കൊല്ലത്തെ പല കോടതി മുറികളിലെയും ഫാനുകള്‍ പ്രവർത്തിക്കുന്നില്ല. ഫാനുകളുള്ള കോടതിമുറികളിലും ഉഷ്ണത്തിന് ഒട്ടും കുറവില്ല.
ഈ സാഹചര്യത്തിലാണ് ബാർ അസോസിയേഷൻ ഡ്രസ് കോഡില്‍ ഇളവ് ആവശ്യപ്പെട്ടത്. കഴിഞ്ഞ വേനല്‍ക്കാലത്ത് അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് നല്‍കിയിരുന്നു.