മോഹൻലാലിന്റെ മകനും ചലച്ചിത്രതാരവുമായ പ്രണവ് മോഹൻലാൽ ഉപയോഗിക്കുന്ന വാഹനം ഏതെന്ന് അറിയുമോ? ഉത്തരം നിങ്ങളെ അമ്പരപ്പിക്കും.

തന്റെ മകൻ പ്രണവിന് വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് അമ്മ സുചിത്ര മോഹൻലാല്‍. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് ഉപയോഗിക്കുന്ന വാഹനം ബ്രെസ കാർ ആണ്. ഒരുപാട് വർഷമായി ഇത് തന്നെയാണ് ഉപയോഗിക്കുന്നത്.

പഴയ വണ്ടി മാറ്റി പുതിയ വണ്ടി എടുത്തുകൂടേയെന്ന് ആരെങ്കിലും ചോദിച്ചാലും അതിന്റെ ആവശ്യമില്ല, തനിക്ക് ഇത് തന്നെ മതിയെന്നാണ് പ്രണവ് നല്‍കുന്ന മറുപടിയെന്നും സുചിത്ര പറഞ്ഞു. ഒരു ഓണ്‍ലൈൻ പോർട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രെസ എടുക്കുന്നതിന് മുൻപ് പ്രണവ് ഉപയോഗിച്ചിരുന്നത് ഫോക്‌സ്‌വാഗണ്‍ കാറാണ്. അത് കൊടുത്തിട്ടാണ് ബ്രെസ വാങ്ങിയത്.

വാഹനം സ്വയം ഡ്രൈവ് ചെയ്യാനാണ് പ്രണവിന് ഇഷ്ടം. വലിയ വിലകൂടിയ വാഹനങ്ങളോടൊന്നും അവന് താത്പര്യമില്ലെന്നും സുചിത്ര അറിയിച്ചു. താരങ്ങള്‍ക്കും ചെറുപ്പക്കാർക്കുമെല്ലാം വാഹനങ്ങളോടുള്ള താത്പര്യ കൂടുതല്‍ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുചിത്ര ഈ മറുപടി നല്‍കിയത്. മകനും ഭർത്താവും ഏത് വണ്ടി ഉപയോഗിച്ചാലും തനിക്ക് പ്രശ്‌നമില്ല. അവരുടെ സുരക്ഷയാണ് എപ്പോഴും തനിക്ക് പ്രധാനം.

അവരെല്ലാം വണ്ടിയില്‍ ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ, അതിനാല്‍ സുരക്ഷ വേണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നത്. മോഹൻലാല്‍ അധികം വാഹനം ഡ്രൈവ് ചെയ്യാറില്ലെന്നും മറ്റാരെങ്കിലുമാണ് കൂടുതലായും വാഹനം ഓടിക്കാറെന്നും സുചിത്ര കൂട്ടിച്ചേർത്തു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.