കാർ തട്ടി റോഡിലേക്ക് വീണു; പിന്നാലെ വന്ന ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി : മലപ്പുറത്ത് ഭർത്താവിനും കുട്ടിക്കും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് ദാരുണാന്ത്യം.

വണ്ടൂരില്‍ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്.

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം യുവതിയും റോഡ‍ില്‍ വീണു. പാണ്ടിക്കാട് നിന്ന് നിലമ്ബൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിൻചക്രം റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു.

ഭർത്താവും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന

സീറ്റൊഴിവ്

സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ബി.എഡ് ഫിസിക്കല്‍ സയന്‍സ് (ഇ.ഡബ്ല്യൂ.എസ്)വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ – 9605974988,

മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മലപ്പുറം: മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്‌ ആണ് സസ്‌പെൻഡ്

ട്യൂട്ടര്‍ – ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു.

ഗവ/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2025 – 2027 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ /എയ്ഡഡ് /സ്വാശ്രയം എന്നിവയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോമും മറ്റു വിവരങ്ങളും https://www.education.kerala.gov.in ല്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *