ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തില് മേപ്പാടി റിപ്പണ് കടച്ചിക്കുന്ന് കോളനിയില് ഇന്റെന്സിവ് വോട്ടര് അവയര്നസ് പ്രോഗ്രാം നടത്തി. സ്വീപ് നോഡല് ഓഫീസര് പി.യു സിതാര വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്കി. സ്വീപ്പ് അംഗം ഹാരിസ് നെന്മേനി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വീപ്പ് അംഗം എസ് രാജേഷ് കുമാര്, സ്വീപ് അസിസ്റ്റന്റുമാരായ ബിപിന്, ദേവാംഗന എന്നിവര് പങ്കെടുത്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







