തരുവണ:
ഗുഡ്സ് ഓട്ടോ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വാകേരി ചേമ്പുംക്കൊല്ലി തേക്കനാംക്കുന്നേൽ പരേതരായ രാമൻ-രാജമ്മ ദമ്പതികളുടെ മകൻ മിനു (ബിനു 47) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം തരുവണക്കടുത്താണ് അപകടം ഉണ്ടായത്.മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോ ളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: ശരണ്യ മകൾ: ദേവനന്ദ .

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







