രാഹുൽ ഗാന്ധിയുടെ വിജയത്തിനായി കുടുംബയോഗങ്ങൾക്ക് തുടക്കമായി

മാനന്തവാടി: വടക്കേ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിനായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുടുംബയോഗങ്ങൾക്ക് തിരുനെല്ലി പഞ്ചായത്തിലെ അനന്തോത്ത് കുന്നിൽ 45 നമ്പർ ബൂത്തിൽ തുടക്കമായി ചാണ്ടി ഉമ്മൻ എംഎൽഎ കുടുംബയോഗ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്നും നിദാന്ത ജാഗ്രത പുലർത്തണമെന്ന് രാഷ്ട്രം പുറകോട്ട് നടക്കുകയാണ് എന്നും മതനിരപേക്ഷ മൂല്യങ്ങൾ തകർക്കപ്പെടുകയാണ് എന്നും കേരളത്തിൽ ഭരണകൂടം നിസ്സംഗതയുടെ മൂർത്തിഭാവമായി മാറിയെന്നും കേന്ദ്രവും കേരളവും അനുദിനം ജനങ്ങൾക്ക് ബാധ്യതയായി മാറുകയാണ് എന്നും എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.വടക്കേ വയനാട്ടിൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 500 ഓളം കുടുംബയോഗങ്ങളുടെ ഔപചാരിക ഉദ്ഘാടന കർമ്മമാണ് ചാണ്ടിയും നിർവഹിച്ചത്. കുടുംബയോഗത്തിൽ എ എം നിശാന്ത് അധ്യക്ഷനായി. മാനന്തവാടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിപിഎം മൊയ്തു ഹാജി, ജനറൽ കൺവീനർ അഡ്വക്കേറ്റ് വർഗീസ്,ശ്രീകാന്ത് പട്ടയൻ,അസീസ് കോറോം,പി കെ അമീൻ,ബി വി രാമകൃഷ്ണൻ,ഹാരിസ് ടി വി,ഷിനോജ് കെ വി,സതീഷ് പുളിമൂട്,ഷാജി ഇ കെ,വൈശാഖ് കെ. ബി,ബോബി പി എം,സുശോഭ്,ഷിബു,മണി,ധന്യ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.