കൽപ്പറ്റ: സംതൃപ്തരായ സംസ്ഥാനങ്ങളും സുശക്തമായ കേന്ദ്രവും എന്ന കേരള കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സാക്ഷാത്കരിക്കപ്പെടുന്നതായി കേരള കോൺഗ്രസ് സെക്കുലർ വയനാട് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി
വയനാട് പാർലമെന്റ് മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന കൃഷിക്കാരുടെയും പിന്നോക്ക ജനവിഭാഗക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചരിത്രപരമായ കടമകൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് എൻ ഡി എയുടെ മുന്നണി സംവിധാനമായി മാറിയത് യോഗത്തിൽ കേരള കോൺഗ്രസ് സെക്കുലർ ചെയർമാൻ കല്ലട ദാസ് അധ്യക്ഷത വഹിച്ചു. എൻ ഡി എ വയനാട് ജില്ലാ മണ്ഡലം പ്രഭാരി ജയചന്ദ്രൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റിയ ബഷീറിയ,മൊയ്തീൻ, ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ, കേരള കോൺഗ്രസ് സെക്കുലർ ജില്ലാ പ്രസിഡണ്ട് അരുൺ റോയ്,ജില്ലാ സെക്രട്ടറി ബേബി ജോസഫ്, വൈസ് പ്രസിഡണ്ട് ജിൻസി ജോസ്, ട്രഷറർ ജോസഫ് എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.