വയനാട് ബോച്ചയെ സ്വീകരിക്കുന്നു

കൽപ്പറ്റ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിക്കുന്നു.
കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രം ലഭിച്ച ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച് ബോച്ചേ നടത്തിയ ‘യാചന യാത്ര’യായിരുന്നു.
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബോച്ചേ നടത്തിയ ഇടപെടലൂടെ മുഴുവൻ മലയാളികളുടെ മനസ്സിലേക്ക് ഒരു മെസ്സേജ് എത്തിക്കുവാനും മനസാക്ഷിയെ ഉണർത്തുവാനും സാധിച്ചു .ഏപ്രിൽ 18ന് വയനാട്ടിൽ എത്തുന്ന ബോച്ചേയെ ആദരിക്കാനാണ് കൽപ്പറ്റ അഫാസിൽ ചേർന്ന് ജനകീയ സമിതി തീരുമാനം.സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നതിനുവേണ്ടി പിപി ആലി, വി ഹാരിസ്, സി എസ് സ്റ്റാൻലി,സലീം മേമന,ടിഎം സുബീഷ്, സി എം ശിവരാമൻ എന്നിവർ രക്ഷാധികാരികളും കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടിജെ ഐസക് ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു. ജനറൽ കൺവീനർ പികെ അനിൽകുമാർ ട്രഷറർ വിവിൻ പോൾ, റഷീദ് നീലാംബരി, സാലിം ചുളുക്ക,റിസാനത്ത് സലീം എന്നിവർ വൈസ് ചെയർമാൻമാരും സലാം മുണ്ടേരി,നഈം കമ്പളക്കാട്,അശോകൻ ചൂരൽമല എന്നിവർ ജോയിൻ കൺവീനർമാരുമായാണ് കമ്മറ്റി രൂപീകരിച്ചത്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.