ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 18,19,20 തിയതികളില്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചു. ഒരു പരിശീലന കേന്ദ്രത്തില്‍ 2 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പരിശീലനത്തിന് ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ച്ചയിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിൽ സ്ഥാനാർത്ഥികൾ/സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർക്ക് പോളിങ് ഏജന്റുമാരെ നിയോഗിക്കാം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.