മേപ്പാടി സ്വദേശികള്‍ 8, ബത്തേരി സ്വദേശികള്‍ 7, കണിയാമ്പറ്റ സ്വദേശികള്‍ 6, തവിഞ്ഞാല്‍ സ്വദേശികള്‍ 4, മുട്ടില്‍, കല്‍പ്പറ്റ, വൈത്തിരി, പൊഴുതന, പനമരം സ്വദേശികള്‍ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, മൂപ്പനാട്, മാനന്തവാടി, പടിഞ്ഞാറത്തറ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും ഒരു ബീഹാര്‍ സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലുള്ള 41 പേരും രോഗമുക്തി നേടി.

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം
വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്