കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു.ഏപ്രിൽ 18 ന് വൈകിട്ട് ആറിന് റീജിയൺ സിക്രട്ടറി പാസ്റ്റർ ജോയി ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. എം.ജെ ജോൺ അധ്യക്ഷത വഹിച്ചു.
ബിജു ജോസഫ്, ജോമോൻ ജോസഫ്, ജോ തോമസ് ബാംഗളൂർ , കെ.ജെ.ജോബ്, സജോ തോണിക്കുഴി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിദ്ധ ഗായകൻ ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനത്തിന് നേതൃത്വം നൽകി.പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം ,യുവജന – സണ്ടേസ്കൂൾ സമ്മേളനം എന്നിവയും ഉണ്ടായിരുന്നു.
ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ ചതുർദിന കൺവെൻഷൻ സമാപിച്ചു. സഭാ ദേശീയ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് സമാപന സന്ദേശം നൽകി

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം