ആവേശം കണ്ടവരൊക്കെ ആവേശത്തില്‍ തിയേറ്റർ വിട്ടതോടെ പടം സൂപ്പർഹിറ്റായി തിയേറ്ററില്‍ പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് ചിത്രത്തിന്റേതായ ഗ്ലിമ്ബ്സും മറ്റും സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ് ആവുന്നത്. ഫഹദിന്റെ രങ്കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഇൻസ്റ്റഗ്രാം റീലും മറ്റും വലിയ രീതിയിലാണ് വൈറലാകുന്നത്.
ഈ റീല്‍സ് ചിത്രീകരിച്ചതിന്റെ പിന്നാമ്ബുറ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെ സെറ്റ് വരവേല്‍ക്കുന്നതും, ഫഹദിന്റെ അഭിനയം കണ്ട് ചിരി നിർത്താനാകാതെ നില്ക്കുന്ന അണിയറപ്രവർത്തകരും, തന്റെ പെർഫോമൻസ് കാണാൻ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയില്‍ കാണാം.