കല്‍പറ്റ: വയനാട് ലോകസഭ മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജ നയിച്ച റോഡ് ഷോ വയനാട്ടിലെ ജന ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്‍പറ്റ എന്നി മൂന്ന് അസംബ്ലി
മണ്ഡലങ്ങളിലങ്ങളിലെ പ്രധാന ടൗണുകളിലൂടെയാണ് സ്ഥാനാർഥി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ട് റോഡ് ഷോ നടത്തിയത്. സുൽത്താൻ ബത്തേരിയിലെ മണ്ഡലത്തിലെ മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നടവയലിൽ വച്ച് മാനന്തവാടി മണ്ഡലത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് പടിഞ്ഞാറത്തറയിൽ വച്ച് കല്‍പറ്റ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. ഒ ആർ കേളു എംഎൽഎ, ബി വി ബേബി, മോഹനൻ മാഷ്, പ്രശസ്ത സിനിമ താരം ഗായത്രി വർഷ, എന്നിവർ സ്ഥാനാർഥിയോടൊപ്പം തുറന്ന വാഹനത്തിൽ അനുഗമിച്ചു. കൊടികൾ ഉയർത്തി, മുദ്രാവാക്യം വിളികളുമായി 100 കണക്കിന് ഇരു ചക്ര വാഹനങ്ങൾ സ്ഥാനാർഥിയോടൊപ്പം റോഡ് ഷോയിൽ അണി ചേർന്നു. കല്‍പറ്റയില്‍ നടന്ന കെട്ടികലാശത്തിന്റെ സമാപനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, എല്‍ഡിഎഫ് കണ്‍വീനല്‍ സി കെ ശശീന്ദ്രന്‍, പി ഗഗാറിന്‍, ടി വി ബാലന്‍ പ്രസംഗിച്ചു

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്