സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം വയനാട് ജില്ല HM AEO ഫോറം സെക്രട്ടറി ബിനു തോമസ് സ്കൂൾ ലീഡർ മാസ്റ്റർ ബെനിറ്റോ വർഗീസ് ജോസഫിനു നൽകി പ്രകാശനം ചെയ്തു.
ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ സ്മിതാ തോമസ്, ജിൻസി ജോൺ, ഐ.വി സെബാസ്റ്റ്യൻ, സ്വപ്ന പി.ജെ എന്നിവർ നേതൃത്വം നൽകി.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.