ബോൺവിറ്റ ഇനിമുതൽ ആരോഗ്യ പാനീയം അല്ല; ലിസ്റ്റിൽ നിന്ന് പേര് ഒഴിവാക്കാൻ കേന്ദ്രമന്ത്രാലയ നിർദേശം

ബൊണ്‍വിറ്റയും അതിന് സമാനമായ ഉത്‌പന്നങ്ങളെയും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന്‌ നീക്കം ചെയ്യണമെന്ന് നിർദ്ദേശവുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം. ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങള്‍ നല്‍കിയത്. ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റപോലുള്ള എനര്‍ജി ഡ്രിങ്കുകള്‍ പഞ്ചസരയുടെ അളവ് അനുവദിച്ച അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

2006ലെ ഭക്ഷണ സുരക്ഷയും നിലവാരവും സംബന്ധിച്ച എഫ്‌എസ്‌എസ്‌ നിയമങ്ങളിലും ചട്ടങ്ങളിലും ഫുഡ്‌ സേഫ്‌ടി സ്റ്റാന്‍ഡേര്‍ഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെയും ബോണ്‍വിറ്റ നിര്‍മ്മാതാക്കളായ മോണ്ടെലെസ്‌ ഇന്ത്യയുടെയും നിയമങ്ങളിലും ആരോഗ്യ പാനീയം എന്നതിന്‌ പ്രത്യേക നിര്‍വചനമില്ലെന്ന്‌ ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ നിര്‍ദ്ദേശം.

ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ മാസം ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ പ്രിയങ്ക കനൂങ്കോ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‌ കത്തെഴുതിയിരുന്നു. നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട്‌ ആരോഗ്യ മന്ത്രാലയത്തിനും കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌, ഐടി മന്ത്രാലയത്തിനും കമ്മീഷന്‍ കത്തിന്റെ പകര്‍പ്പുകളും അയച്ചു.ആരോഗ്യം നല്‍കുന്ന എനര്‍ജി ഡ്രിങ്കുകള്‍ എന്നവകാശപ്പെടുന്ന ചില പൗഡറുകളില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയും കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരമായ ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ്‌ ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. ഈ മാസം ആദ്യം പാലധിഷ്‌ഠിത, മാള്‍ട്ട്‌ അധിഷ്‌ഠിത പാനീയങ്ങള്‍ക്ക്‌ ആരോഗ്യ പാനീയ ലേബല്‍ നല്‍കരുതെന്ന്‌ എഫ്‌എസ്‌എസ്‌എഐയും നിർദ്ദേശം നൽകിയിട്ടുണ്ട്.

ബോണ്‍വിറ്റയെ ചുറ്റിപറ്റിയുള്ള വിവാദം ആരംഭിക്കുന്നത്‌ ഈ പൗഡറിനെ വിമര്‍ശിച്ച്‌ കൊണ്ടുള്ള ഒരു വീഡിയോ യൂടൂബ്‌ ചാനലുകളിലൊന്നില്‍ വന്നതോടെയാണ്‌. ഉയര്‍ന്ന തോതില്‍ പഞ്ചസാരയും കൊക്കോ സോളിഡുകളും ഹാനികരങ്ങളായ അഡിറ്റീവുകളും അടങ്ങിയാണ്‌ ബോണ്‍വിറ്റയെന്ന്‌ യൂടൂബ്‌ ഇന്‍ഫ്‌ളുവന്‍സര്‍ രേവന്ത്‌ ഹിമത്‌ സിങ്ക തന്റെ ചാനലില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോയില്‍ വിമര്‍ശിച്ചു. സംഗതി വൈറലായതോടെ ബോണ്‍വിറ്റ നിര്‍മ്മാതാക്കളായ മോണ്ടലെസ്‌ ഇന്ത്യ യൂടൂബര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. തുടര്‍ന്ന്‌ വീഡിയോ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും രേവന്ത്‌ നീക്കം ചെയ്‌തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.