തിരുനെല്ലി:കഴിഞ്ഞ 41 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന തിരുനെല്ലി ഗുണ്ണികപ്പറമ്പ് അംഗനവാടിയിലെ പി.കെ സൗമിനി ടീച്ചർക്ക് തിരുനെല്ലി ഒന്നാം വാർഡ് ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ പി.എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.മെമ്പർ ബിന്ദു സുരേഷ്, ടി സന്തോഷ് കുമാർ, പി കെ വാസുദേവൻ ഉണ്ണി എ മുരളീധരൻ, എം പത്മനാഭൻ, പി കെ കേശവനുണ്ണി. എം നാരായണൻ ജീ പുരുഷോത്തമൻ, എം ആർ കൃഷ്ണൻ എം വിജയൻ. സി.എം സത്യ നാരായണൻ,വീണ സുരേഷ്,വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്