സാമൂഹികനീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കൊ സോഷ്യൽ സെന്ററുകളിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എല്ലാ രേഖകളും നൽകണം. അപേക്ഷ നൽക്കേണ്ട അവസാന തിയതി മെയ് 10. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in ൽ ലഭിക്കും. ഫോൺ – 04936-205307

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.