ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ അടിമാലി ഗവ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 7,8, 9 ക്ലാസുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മെയ് ആറിന് രാവിലെ 11 നകം 9656820850 നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







