പടിഞ്ഞാറത്തറ: 41 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പടിഞ്ഞാറത്തറ പേരാൽ അംഗണ്‍വാടിയിലെ ശാന്തമ്മ ടീച്ചര്‍ക്ക് പ്രദേശവാസികൾ യാത്രയയപ്പ് നൽകി. കല്‍പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അസ്മ കെ.കെ, വാർഡ് മെമ്പർ അനീഷ് കെ.കെ, മമ്മുട്ടി.സി.കെ, ജാഫർ, കരീം, റഷീദ് സി കെ, ഇബ്രാഹിം, പ്രസാദ്, ഷൈനി, സുമ വാസു, രാജിനി പവിത്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്