തരുവണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ എട്ടാം വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ‘സർഗ്ഗ ശ്രീ’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.
തസ്‌ലിമ നൗഫൽ,
മറിയം കാരാട്ടിൽ,
ആരിഫ പി. സി,
നജ്മത്ത് സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.തരുവണ എട്ടാം വാർഡിലെ
34 അയൽക്കൂട്ടങ്ങളുടെ സംയുക്ത സൃഷ്ടിയാണ് ‘സർഗ ശ്രീ’മാഗസിൻ.
അംഗങ്ങളുടെ രചനകൾ,
വാർഡിലെ ചരിത്രം, സ്ത്രീശാക്‌തീകരണ പ്രവർത്തനങ്ങൾ, മറ്റ് അനുബന്ധ കാര്യങ്ങളടക്കം രേഖപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം