മോഷണം, പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകളിൽ പിടികിട്ടാപുള്ളിയായി വാകേരിയിൽ ഒളിവിൽ കഴിഞ്ഞി രുന്ന പ്രതിയെ അറസ്റ്റ് ചെയ്‌തു. കാസർഗോഡ് ചെന്നടു ക്ക ബദിയടുക്ക സ്വദേശി മുഹമ്മദ് സുഹൈലി (32)നെയാ ണ് കാസർഗോഡ് സ്പെഷ്യൽ പോലിസ് ടീമും, കേണിച്ചിറ സർക്കിൾ ഇൻസ്പെക്ട് ടി ജി ദിലീപിന്റെ നേതൃത്വ ത്തിലുള്ള പോലിസ് സംഘവും ഇന്ന് രാവിലെയാണ് അറ സ്റ്റ് ചെയ്തത്. കോഴിക്കടയിൽ ജോലി ചെയ്യുന്നതിനിടെ യാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തെളിവെടുപ്പി നായി കാസർഗോഡ് കൊണ്ടുപോയി.

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും
പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.







