കൽപ്പറ്റ: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം പോളിൻ്റെ മകൾ സോനാ പോളിനെ അഭിനന്ദനം അറിയിച്ച് രാഹുൽ ഗാന്ധി. ഈ വിജയം ശരിക്കും പ്രചോദനം നൽകുന്നതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കുടുംബത്തെ നേരിൽ കണ്ടപ്പോൾ അവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞതാണ്.വ്യക്തിപരമായ ഒരു ദുരന്തമുണ്ടായിട്ടും, ആപ്രതിസന്ധികൾക്കിടയിലും ദൃഢനിശ്ചയത്തോടെ പഠിച്ച് വളരെ മികച്ച പ്രകടനം കാഴ്ചവച്ചതിൽ സന്തോഷമുണ്ട്. പ്രയാസകരമായ ഒരു സമയത്ത് പിന്തുണ നൽകിയ കുടുംബത്തെയും സ്കൂളിനെയും ഇതോടൊപ്പം അഭിനന്ദിക്കുന്നു. ഭാവി ജീവിതത്തിലും സോന മികച്ച വിജയം നേടട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ രാഹുൽ കുറിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







