അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ ഏറ്റെടുക്കും

പനമരം: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ
പനമരം ചങ്ങാടക്കടവ് – പരക്കുനി കോന്തിയോടൻ അബ്ദുൽ അസീസിൻ്റെ മകൾ അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ.9 എ പ്ലസും ഒരു എയുമാണ് അശ്റിൻ ലിയാന കരസ്തമാക്കിയത്.
2019ൽ ഉണ്ടായ പ്രളയ സമയത്ത് പനി ബാധിച്ച് ഇൻഫെക്ഷൻ ആയതിനെ തുടർന്ന് ലിയാനക്ക് അരക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു . ശരീരം വഴങ്ങിയില്ലെങ്കിലും മനസിന് ഒരു തളർച്ചയുമില്ലാതെ ഈ മിടുക്കി പഠനത്തിൽ മുന്നേറുകയായിരുന്നു , പരസഹായത്തോടെയാണ് ക്ളാസിൽ എത്താറുള്ളത്
ലീയാന സ്വന്തമായാണ് പരീക്ഷ എഴുതിയത്.
“എനിക്ക് നന്നായി പഠിക്കണം ഉയരങ്ങളിൽ എത്തണം എൻ്റെ ശാരീരിക വൈകല്യം അതിന് തടസ്സമല്ല” എന്ന് കുട്ടിയെ അനുമോദിക്കാൻ വീട്ടിലെത്തിയ ബദ്റുൽ ഹുദാ സാരഥികളോട് ലിയാന പറഞ്ഞു.
ലിയാനക്ക് ബദ്റുൽഹുദയുടെ ഉപഹാരം ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി നൽകി. ക്യാമ്പസ് ഇൻചാർജ് റഷീദുദ്ദീൻ ഇർഫാനി കാന്തപുരം, ഫായിസ് കണിയാമ്പറ്റ എന്നിവരും ഒപ്പമുണ്ടായിരുന്നു. ലിയാനയുടെ തുടർ പഠനത്തിനാവശ്യമായ ചെലവുകൾ ബദ്റുൽഹുദാ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.