നിങ്ങളുടെ നാവിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ കാണുക; കരൾ രോഗങ്ങളുടെ ലക്ഷണം ആവാം

ഏതെങ്കിലും അസുഖത്തിന് ചികിത്സിക്കാൻ ഡോക്ടറുടെ അടുത്ത് ചെന്നാല്‍ അവർ നിങ്ങളുടെ നാവ് പരിശോധിക്കാറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? നാവ് നമ്മുടെ ആരോഗ്യത്തെക്കുറിച്ച്‌ ഒരുപാട് കാര്യങ്ങള്‍ പറയുന്നു. നമ്മുടെ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, നാവിൻ്റെ ആരോഗ്യത്തെയും ബാധിക്കും. കരള്‍, ദഹനവ്യവസ്ഥ, മറ്റ് അവയവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നാവ് നോക്കി പ്രവചിക്കാം.

നാവില്‍ പ്രത്യക്ഷപ്പെടുന്ന കരള്‍ തകരാറിൻ്റെ ലക്ഷണങ്ങള്‍

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും അവയുടെ കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ശരീരത്തിലെ ഒരു പ്രധാന അവയവമാണ് കരള്‍. കൂടാതെ, ഭക്ഷണം ദഹിപ്പിക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍ കരള്‍ തകരാറിലാകുമ്ബോള്‍, അതിൻ്റെ പ്രഭാവം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ദൃശ്യമാകും. കരള്‍ തകരാറിനെ സൂചിപ്പിക്കുന്ന നാവിലെ അടയാളങ്ങളെക്കുറിച്ച്‌ അറിയാം.

നാവില്‍ വിള്ളലുകള്‍: നാവില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാല്‍, അത് അവഗണിക്കരുത്. ഈ വിള്ളലുകള്‍ കരളുമായി ബന്ധപ്പെട്ട ചില ഗുരുതരമായ പ്രശ്നങ്ങളുടെയോ രോഗത്തിൻ്റെയോ ലക്ഷണമാകാം.

നാവില്‍ വരള്‍ച്ച: ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും നിങ്ങളുടെ നാവ് വീണ്ടും വീണ്ടും വരണ്ടുപോകുകയാണെങ്കില്‍, അത് ഫാറ്റി ലിവർ രോഗത്തിൻ്റെ ലക്ഷണമാകാം. ഫാറ്റി ലിവർ എന്നത് കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. ചികിത്സിച്ചില്ലെങ്കില്‍ കരള്‍ വീക്കം, സിറോസിസ്, കരള്‍ കാൻസർ എന്നിവയ്ക്ക് കാരണമാകും.

നാവില്‍ കുമിളകള്‍: നാവില്‍ ചെറിയ കുരുക്കളും അവയില്‍ വെള്ളം നിറയുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് കരള്‍ തകരാറിൻ്റെ ലക്ഷണമാകാം. കരളിന് ശരിയായ രീതിയില്‍ വിഷാംശം നീക്കം ചെയ്യാൻ കഴിയാതെ വരുമ്ബോള്‍ ശരീരത്തില്‍ ചെറിയ കുരുക്കളോ കുമിളകളോ ഉണ്ടാകാം.* നാവില്‍ മഞ്ഞ വായുടെ ശുചിത്വം ശ്രദ്ധിച്ചില്ലെങ്കില്‍ നാവിൻ്റെ നിറം മഞ്ഞനിറമാകാം. പക്ഷേ, ദിവസവും നന്നായി ബ്രഷ് ചെയ്ത് വൃത്തിയാക്കിയതിന് ശേഷവും നിങ്ങളുടെ നാവിൻ്റെ നിറം മഞ്ഞയായി മാറുകയാണെങ്കില്‍, അത് കരള്‍ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറെ സമീപിച്ച്‌ പരിശോധന നടത്തേണ്ടത് പ്രധാനമാണ്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.