സ്രാവുകൾക്കൊപ്പം നീന്തി യുവ നടി എസ്തർ അനിൽ; മാല ദ്വീപിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് താരം

ബാലതാരമായി സിനിമയിലെത്തി ഷാജി എൻ.കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനില്‍. ഇൻസ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള എസ്തറിന്റെ ഫാഷനും യാത്രകളുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഒരു ട്രാവല്‍ ഏജൻസിയുമായി സഹകരിച്ച്‌ മാലദ്വീപ് യാത്രയിലാണ് എസ്തർ.

മാലദ്വീപില്‍ വെച്ച്‌ സ്നോർക്കലിങ് ചെയ്യുന്നതിന്റെയും സ്രാവുകള്‍ക്കൊപ്പം നീന്തുന്നതിന്റെയും വീഡിയോ എസ്തർ പങ്കുവെച്ചിട്ടുണ്ട്. ബീച്ച്‌ റിസോർട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മാലദ്വീപ് ടൂറിസത്തിനെതിരെ ഇന്ത്യൻ സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവർ ബഹിഷ്കരണ ക്യാപെയിനുകള്‍ നടത്തുമ്ബോള്‍ ഈ ട്രിപ്പ് പോയതിന് വിമർശനവുമായി ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എസ്തറിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

കോക്ടെയില്‍, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച എസ്തർ കൂടുതല്‍ ശ്രദ്ധ നേടുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ്. അതിന് ശേഷം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തർ അഭിനയിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാർഥിനിയാണ് എസ്തർ.

https://www.instagram.com/reel/C6ybfuotZ2H/?igsh=MTNwNmI3aWUwaXVnbA==


സ്രാവുകള്‍ക്കൊപ്പം നീന്താം: മാലദ്വീപ് ടൂർ പാക്കേജുകളില്‍ ഏറ്റവും പ്രധാനമാണ് സ്വിമ്മിങ് വിത്ത് ഷാർക്ക്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഇവിടേക്കെത്തിക്കുന്നതില്‍ സ്രാവുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്രാവുകള്‍ക്കൊപ്പം നീന്താനുള്ള അവസരം മാലദ്വീപിലെ റിസോർട്ടുകള്‍ അവരുടെ ടൂർ പാക്കേജുകളില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. കടലിന്റെ വിവിധയിടങ്ങളില്‍ ഇത്തരം സ്പോട്ടുകളുമുണ്ട്. കടലില്‍ വെച്ച്‌ ഭക്ഷണപാക്കറ്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയാണ് സ്രാവുകളെ ആകർഷിക്കുക. സുരക്ഷ മുൻകരുതലുകള്‍ എടുത്ത ശേഷമാണ് സഞ്ചാരികളെ ഇവയോടൊപ്പം നീന്താൻ അനുവദിക്കുക.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.