പെരുമാനി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ സംഗീത സംവിധായകൻ ഗോപീ സുന്ദറിന്റെ ചിത്രങ്ങള്‍ വൈറല്‍. മയോനിയെന്ന സുഹൃത്തിനൊപ്പമായിരുന്നു ഗോപീ സുന്ദർ എത്തിയത്. കൊച്ചി ലുലു മാളിലായിരുന്നു പരിപാടി. മയോനിയെന്ന പ്രിയ നായർക്കൊപ്പം എത്തിയ ഗോപീ സുന്ദറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്ബിനേഷനിലെ വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്.
നേരത്തെ പ്രോഗ്രാമിന് തയ്യാറെടുക്കുന്നതിന്റെയും യാത്രയുടെയും ദൃശ്യങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.നേരത്തെ തന്നെ അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ബന്ധങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമർശനത്തിനിരയായിരുന്നു ഗോപീ സുന്ദർ. ഇത്തവണയും പതിവ് പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഗോപീസുന്ദർ ഇവയോട് പ്രതികരിച്ചിട്ടില്ല.
https://www.instagram.com/reel/C6vrGEKvU8e/?igsh=MW91Nm9lamRvNTRyZA==
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങള്‍ മുൻപ് പ്രചരിച്ചിരുന്നു. മയോനിയുമായുള്ള ചിത്രങ്ങള്‍ ഗോപി സുന്ദർ പങ്കുവച്ചതോടെയാണിത്. ഗോപി സുന്ദറിനെക്കുറിച്ച് മയോനി പങ്കുവച്ച കുറിപ്പും ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങളും വൈറലാകുന്നത്.